ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി
പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range സിവിൽ ഏവിയേഷൻ സഹകരണം ചർച്ച ചെയ്ത് അംബാസഡർ
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
വ്യോമഗതാഗത മേഖലയിലെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ശൈഖ് ഫഹദ് നാസർ അഹ്മദ് അസ്സബാഹുമായും അംബാസഡർ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര യോഗ ദിനവും കായിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.