കുവൈത്തിൽ ശൈത്യകാല വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചപ്പോൾ

ശൈത്യകാല വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക കാമ്പയിൻ ആരംഭിച്ചു. യർമൂഖ്​ മേഖലയിലെ അബ്​ദുല്ല യൂസുഫ്​ അൽ അബ്​ദ്​ അൽ ഹാദി ഹെൽത്ത്​​ സെൻററിൽ ഉദ്​ഘാടന ചടങ്ങ്​ നടത്തി. ആരോഗ്യമന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ്​ ഉദ്​ഘാടനം നിർവഹിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ്​ കാമ്പയിൻ നടത്തുന്നതെന്നും ഇത്തവണ ​കോവിഡ്​ പശ്ചാത്തലത്തിലാണെന്ന​ പ്രത്യേകതയുണ്ടെന്നും അവർ പറഞ്ഞു. തണുപ്പുകാല വാക്​സിനേഷൻ ആരംഭിച്ചതിന്​ ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത്​ 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക്​ കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അവർ പറഞ്ഞു.

1,50,000 ഡോസ്​ ഇൻഫ്ലുവൻസ വാക്​സിനും 75,000 ന്യൂമോണിയ വാക്​സിനും നൽകാനാവുമെന്ന്​ പ്രതീക്ഷിക്കുന്നതായും എല്ലാവരും വാക്​സിൻ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വാക്​സിനേഷൻ വഴി പ്രതിവർഷം ലോകത്ത്​ 20 ലക്ഷം മുതൽ 30 ലക്ഷം വരെ മരണം ഒഴിവാക്കാൻ കഴിയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളുണ്ടെന്ന്​ ആരോഗ്യമന്ത്രാലയം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ ചൂണ്ടിക്കാട്ടി. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.

ശരീരത്തി​െൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത്​ കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്​ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതി​െൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.