പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം

ദേ​ശീ​യ-​വി​മോ​ച​ന ദി​നം​; അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് മ​ന്ത്രി​സ​ഭ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ​ക്കും കു​വൈ​ത്ത് ജ​ന​ത​ക്കും ആ​ശം​സ​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ച് മ​ന്ത്രി​സ​ഭ. ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കു​വൈ​ത്ത് സ​മു​ദ്ര പ​ര​മാ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ഖി​ന് പ്ര​തി​ഷേ​ധ കു​റി​പ്പ് സ​മ​ർ​പ്പി​ച്ച ന​ട​പ​ടി​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​റാ​ഖ് ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി.​ഗ​സ്സ പീ​സ് കൗ​ൺ​സി​ലി​ന് കു​വൈ​ത്ത് ഒ​രു ബി​ല്യ​ൻ യു.​എ​സ് ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത​തും വി​ല​യി​രു​ത്തി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഉ​റ​ച്ച പി​ന്തു​ണ​യും വ്യ​ക്ത​മാ​ക്കി. യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ 20-ഇ​ന പ​ദ്ധ​തി​യും അ​റ​ബ് പീ​സ് ഇ​നി​ഷ്യേ​റ്റി​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മാ​ധാ​ന സം​രം​ഭ​ങ്ങ​ളെ​യും അം​ഗീ​ക​രി​ച്ചു.

കു​വൈ​ത്ത് പൗ​ര​ത്വം സം​ബ​ന്ധി​ച്ച 1959 ലെ ​അ​മീ​രി ഡി​ക്രി ന​മ്പ​ർ 15 ലെ ​ചി​ല വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ക​ര​ട് ഡി​ക്രി-​നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി അ​മീ​റി​ന് സ​മ​ർ​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​മാ​യു​മു​ള്ള ക​ര​ട് ഉ​ത്ത​ര​വു​ക​ളും ധാ​ര​ണ പ​ത്ര​ങ്ങ​ളും അം​ഗ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു. ഹ​രി​ത ന​ഗ​ര വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ​ക്കും ലാ​ൻ​ഡ്‌​സ്കേ​പ്പി​ങ്, കാ​യി​ക സൗ​ക​ര്യ​ങ്ങ​ൾ, കാ​ൽ​ന​ട പാ​ല​ങ്ങ​ൾ എ​ന്നി​വ​ക്കും അം​ഗീ​കാ​രം ന​ൽ​കി. കു​വൈ​ത്തി​നെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ൽ സം​ഭാ​വ​ന ന​ൽ​കി​യ​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - National Liberation Day; Cabinet extends congratulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.