യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്നു

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​ത്തി​ലെ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സൂ​റ അ​ൽ ക​ഹ്‌​ഫ് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ്‌ നി​ഹാ​ൽ, ഹാ​ഫി​സ് അ​ബ്ദു​ൽ അ​സീ​സ്, മി​സാ​ജ് റി​യാ​സ് അ​ഹ്‌​മ​ദ്‌ എ​ന്നി​വ​ർ യ​ഥാ​ക്ര​മം 1,2,3 സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ത​മാ​ക്കി. അ​ർ​ദി​യ്യ ഷൈ​മ അ​ൽ ജാ​ബ​ർ മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ന് അ​ബ്ദു​ൽ റ​സാ​ഖ് ന​ദ് വി, ​അ​ബ്ദു​ൽ അ​സീ​സ് ഉ​മ​രി, ഖ​ലീ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി.

വി​ജ​യി​ക​ൾ​ക്ക് സോ​ളി​ഡാ​രി​റ്റി കേ​ര​ള പ്ര​സി​ഡ​ന്റ്‌ തൗ​ഫീ​ഖ് മ​മ്പാ​ട്, കേ​ര​ള ഇ​സ്‍ലാ​മി​ക്‌ ഗ്രൂ​പ് പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ സ​യീ​ദ്, നെ​ല്ലോ​ൺ ഡി​വി​ഷ​ൻ മാ​നേ​ജ​ർ ഷ​ഫീ​ഖ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Winners of Youth India Kuwait Quran Recitation Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.