കെ.​​​ഐ.​ജി ഫ​ഹാ​ഹീ​ൽ- അ​ബു​ഹ​ലീ​ഫ ഏ​രി​യ ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ

സം​യു​ക്ത ഇ​ഫ്താ​ർ സ​മ്മേ​ള​ന​ത്തി​ൽ തൗ​ഫീ​ഖ് മ​മ്പാ​ട് സം​സാ​രി​ക്കു​ന്നു

ദൈ​വ​പ്രീ​തി​യി​ലേ​ക്ക് മ​ത്സ​രി​ച്ചോ​ടു​ക –തൗ​ഫീ​ഖ് മ​മ്പാ​ട്

ഇ​ഫ്താ​ർ സ​മ്മേ​ള​ന സ​ദ​സ്സ്

 

കു​വൈ​ത്ത് സി​റ്റി: കെ.​​​ഐ.​ജി ഫ​ഹാ​ഹീ​ൽ- അ​ബു​ഹ​ലീ​ഫ ഏ​രി​യ ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഇ​ഫ്താ​ർ സ​മ്മേ​ള​നം മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്നു. കെ.​​​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് കേ​ര​ള പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പ്ര​ലോ​ഭ​ന​ങ്ങ​ളും ശാ​രീ​രി​കാ​സ​ക്തി​ക​ളെ​യും ആ​ത്മീ​യ ശ​ക്തി​കൊ​ണ്ട് ക​ടി​ഞ്ഞാ​ണി​ടേ​ണ്ട മാ​സ​മാ​ണ് റ​മ​ദാ​നെ​ന്നും, ഗു​ണ​ങ്ങ​ൾ നേ​ടി​യെ​ടു​ത്തും ദു​സ്വ​ഭാ​വ​ങ്ങ​ളെ വ​ർ​ജി​ച്ചും റ​മ​ദാ​ൻ പ്ര​ജോ​ദ​ന​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ദൈ​വ​പ്രീ​തി​യി​ലേ​ക്ക് മ​ത്സ​രി​ച്ചോ​ടി​യ​ടു​ക്കാ​നും ആ​ഹാ​നം ചെ​യ്തു. കെ.​ഐ.​ജി അ​ബു​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് മ​ഹ്‌​നാ​സ് മു​സ്‌​ത​ഫ അ​ധ്യ​ക്ഷ​ധ​വ​ഹി​ച്ചു.

ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ഉ​സാ​മ അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും അ​ൽ​മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്ലാ​മി​യ ഫ​ഹാ​ഹീ​ൽ പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ശം​സ​യും നേ​ർ​ന്നു. വി​ജ്‌​ദാ​ൻ ഫൈ​സ​ൽ ഖി​റാ​ത്ത് ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​മീ​ർ മു​ഹ​മ്മ​ദ് കോ​ക്കൂ​ർ, ഫൈ​സ​ൽ അ​ബ്ദു​ള്ള, നി​ഹാ​ദ് നാ​സ​ർ, ഷം​സീ​ർ, സോ​ജ സാ​ബി​ക്, അ​ന്ഷി​ല അം​ജ​ദ്, സി.​കെ.​അ​ഹ​മ്മ​ദ്, അ​ൻ​വ​ർ ഷാ​ജി, കെ.​വി.​ഫ​വാ​സ് സു​ൽ​ഫി​ക​ർ, കെ.​എ.​അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ ബാ​സി​ത്ത്, ഐ.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Compete for God's favor - Taufiq Mambad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.