യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഉം​റ തീ​ർ​ഥാ​ട​ക​രും കെ.​കെ.​ഐ.​സി അം​ഗ​ങ്ങ​ളും  

കെ.​കെ.​ഐ.​സി ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ (കെ.​കെ.​ഐ.​സി) നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര പോ​കു​ന്ന ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി, നൗ​ഫ​ൽ സ്വ​ലാ​ഹി, ഗ​ഫൂ​ർ അ​ൻ​സാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ബ​സു​ക​ളി​ലാ​യി 141 പേ​രാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഫ​ർ​വാ​നി​യ പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള പ​ള്ളി പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സു​നാ​ഷ് ഷു​ക്കൂ​ർ, സി ​പി അ​ബ്ദു​ൽ അ​സീ​സ്, ഉം​റ സെ​ക്ര​ട്ട​റി മ​ഹ​ബൂ​ബ് കാ​പ്പാ​ട്, ഹാ​ഫി​ദ് സ്വാ​ലി​ഹ് സു​ബൈ​ർ, കെ ​സി അ​ബ്ദു​ൽ ല​ത്തീ​ഫ് , ഉം​റ വി​ങ് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് സാ​ൽ​മി​യ എ​ന്നി​വ​ർ യാ​ത്ര​യ​യ​പ്പ് കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു.

Tags:    
News Summary - KKIC Umrah Association receives pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.