കുവൈത്ത് സിറ്റി: രാജ്യത്ത് ഡോക്ടർമാരും ദന്തഡോക്ടർമാരും പ്രാക്ടീസ് തുടങ്ങുന്നതിനുമുമ്പ് കെ.എം.എൽ.ഇ പരീക്ഷ പാസാകണമെന്ന് ആരോഗ്യമന്ത്രി മന്ത്രാലയം.
മെഡിക്കൽ സേവനങ്ങളുടെ നിലവാരവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി വ്യക്തമാക്കി. പരീക്ഷ സംവിധാനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ബോർഡ് രൂപവത്കരിക്കുമെന്നും അറിയിച്ചു.
ലൈസൻസിങ് പ്രക്രിയയും സ്ഥാനക്കയറ്റ നടപടികളും പുതിയ മാനദണ്ഡങ്ങൾ പ്രകാരം പുനഃസംഘടിപ്പിക്കും. തീരുമാനം 2027 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.