വി​ന​യം പ​ദ​വി ഉ​യ​ർ​ത്തു​ന്നു

ഹൃ​ദ​യ​ത്തി​ൽ എ​ളി​മ നി​റ​ക്കു​ക​യും പെ​രു​മാ​റ്റ​ത്തി​ൽ പ​ക്വ​ത വ​രു​ത്തു​ക​യും സ​മൂ​ഹ​ത്തി​ൽ പ​ദ​വി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു ഗു​ണ​മാ​ണ് വി​ന​യം. അ​റി​വ്, സ​മ്പ​ത്ത്, കാ​യ​ബ​ലം, സ്ഥാ​ന​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൊ​ണ്ട് മാ​ത്രം ഒ​രാ​ൾ​ക്ക് ഉ​ന്ന​തി ല​ഭി​ക്കു​ക​യി​ല്ല. വി​ന​യ​വും അ​തു​പോ​ലെ​യു​ള്ള ഗു​ണ​ങ്ങ​ളും കൈ​മു​ത​ലാ​ക്കി​യ​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച​യു​ണ്ടാ​കു​ന്നു.

വ്യ​ക്തി​പ​ര​മാ​യ ഗു​ണ​ങ്ങ​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഒ​ന്നാ​ണ് വി​ന​യം. അ​റി​വും സ​മ്പ​ത്തും പ​ദ​വി​ക​ളും ചി​ല​രെ അ​ഹ​ങ്കാ​രി​ക​ളാ​ക്കു​ന്നു. അ​നു​ഗ്ര​ഹ​ങ്ങ​ളെ വി​ല​മ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രാ​ണ് അ​വ​ർ. എ​ന്നാ​ൽ വി​ന​യ​മു​ള്ള​വ​ൻ അ​റി​വും പ​ദ​വി​ക​ളും വ​ർ​ധി​ക്കു​മ്പോ​ൾ അ​നു​ഗ്ര​ഹ ദാ​ദാ​വി​നെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ക​യും സ​ഹ​ജീ​വി​ക​ൾ​ക്ക് ഉ​പ​കാ​രം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

‘വി​ന​യം കാ​ണി​ക്കു​ന്ന​വ​ന്റെ പ​ദ​വി അ​ല്ലാ​ഹു ഉ​യ​ർ​ത്തും’ എ​ന്ന് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ന​യം ദൗ​ർ​ബ​ല്യ​മ​ല്ല; ത​ന്റെ അ​റി​വി​ലും ക​ഴി​വി​ലും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​ന്റെ അ​ല​ങ്കാ​ര​മാ​ണ​ത്. പ​രി​ശു​ദ്ധ ഖു​ർ​ആ​നി​ൽ ന​ല്ല​വ​രാ​യ ദൈ​വ ദാ​സ​ന്മാ​രു​ടെ ഗു​ണ​വി​ശേ​ഷ​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ ‘അ​വ​ർ ഭൂ​മി​യി​ൽ വി​ന​യ​ത്തോ​ടു​കൂ​ടി ന​ട​ക്കു​ന്ന​വ​രാ​ണ്’ എ​ന്ന് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

ന​ട​പ്പി​ലും വാ​ക്കി​ലും പെ​രു​മാ​റ്റ​ത്തി​ലും കൃ​ത്രി​മ​മാ​യി വി​ന​യം പ്ര​ക​ട​മാ​ക്കു​ന്ന​വ​രു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ അ​ങ്ങേ​യ​റ്റം പ​രി​ഹാ​സ്യ​മാ​യി മാ​റു​ന്നു. ഉ​ള്ളി​ൽ അ​ഹ​ങ്കാ​ര​മി​ല്ലാ​തി​രി​ക്കു​ക എ​ന്ന​താ​ണ് വി​ന​യ​ത്തി​ന്റെ ഒ​ന്നാ​മ​ത്തെ അ​ടി​സ്ഥാ​നം, പ്ര​ക​ട​ന​പ​ര​ത​യ​ല്ല. അ​ഹ​ങ്കാ​രി​യാ​യ മ​നു​ഷ്യ​ൻ സ​ത്യം അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്നു. മ​റ്റു​ള്ള​വ​രെ വി​ല​കു​റ​ച്ച് കാ​ണു​ന്നു. ഇ​ത് അ​വ​നെ അ​ല്ലാ​ഹു​വി​ൽ നി​ന്നും ജ​ന​ങ്ങ​ൾ നി​ന്നും അ​ക​റ്റു​ന്നു.

വി​ശ്വാ​സി ആ​ത്മ​നി​യ​ന്ത്ര​ണം പ​രി​ശീ​ലി​ക്കു​ന്ന മാ​സ​മാ​ണ് റ​മ​ദാ​ൻ. ഉ​ള്ളി​ൽ കു​ടി​കൊ​ള്ളു​ന്ന അ​ഹ​ങ്കാ​ര​ത്തെ പി​ഴു​തെ​റി​ഞ്ഞ് അ​വി​ടെ വി​ന​യ​ത്തെ കു​ടി​യി​രു​ത്താ​ൻ സാ​ധി​ക്ക​ണം. അ​ത് ഹൃ​ദ​യ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ന്നു, ബ​ന്ധ​ങ്ങ​ളെ ശ​ക്ത​മാ​ക്കു​ന്നു, വ്യ​ക്തി​യെ ഉ​ന്ന​ത ഗു​ണ​ങ്ങ​ളു​ള്ള​വ​നാ​ക്കു​ന്നു.

Tags:    
News Summary - kindness make uspromoted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.