ശീതകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് ശീതകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. കാലാവസ്ഥമാറ്റത്തെ തുടർന്നുള്ള ജലദോഷം, പനി, ശ്വാസകോശരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കുത്തിവെപ്പ്. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലുമായി 46 ആരോഗ്യകേന്ദ്രങ്ങൾ വഴി കുത്തിവെപ്പ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സാദ് അറിയിച്ചു.

പ്രതിരോധ കുത്തിവെപ്പ് അണുബാധക്കുള്ള സാധ്യത കുറക്കും. അണുബാധയുണ്ടായാൽ രൂക്ഷതകുറക്കാനും ആശുപത്രിവാസം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുത്തിവെപ്പെടുക്കാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞ അദ്ദേഹം ഗർഭിണികളുടെ സംരക്ഷണത്തിന് ഗർഭാവസ്ഥയിൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ശിപാർശ ചെയ്തു.

Tags:    
News Summary - Winter vaccination campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.