കുവൈത്ത് സിറ്റി: സ്വദേശികൾക്ക് വീടുകൾക്ക് മുന്നിൽ ശൈത്യകാല ടെൻറുകൾ പണിയുന്നതിന് മുനിസിപ്പൽ അനുമതി. മുബാറകിയയിൽ അധ്യാപകരെ ആദരിക്കുന്നതിനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ സംസാരിക്കവെ കുവൈത്ത് മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ എൻജി. അഹ്മദ് അൽ മൻഫൂഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തണുപ്പ് കാലത്തേക്ക് മാത്രമാണ് അനുമതി. വീടുകൾക്ക് മുന്നിലെ ശൈത്യകാല ടെൻറുകൾക്ക് പ്രത്യേക അനുമതി വേണ്ടതില്ല. അതേസമയം, കാൽനടക്കാരെ ബുദ്ധിമുട്ടിക്കാത്ത നിലയിലായിരിക്കുക, അയൽവാസിക്ക് പ്രയാസമില്ലാതിരിക്കുക തുടങ്ങിയ നിബന്ധനകൾ പാലിച്ചിരിക്കണം. ഇത്തരത്തിൽ വല്ല പരാതിയും ഉണ്ടായാൽ ടെൻറ് നീക്കം ചെയ്യാൻ വീട്ടുടമ ബാധ്യസ്ഥനാണ്.
അതിനിടെ, അനധികൃത ടെൻറുടമകൾക്ക് 5000 ദീനാർവരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ ഡയറക്ടർ ആവർത്തിച്ചു. ഇത്തരം ടെൻറുകൾ പൊളിച്ചുമാറ്റുന്ന പ്രവർത്തികൾ പതിവുപോലെ നടക്കും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് രാജ്യ വ്യാപകമായി ക്യമ്പിങ് മേഖലയിൽ റെയഡ് ശക്തമാക്കുമെന്നും മൻഫൂഹി കൂട്ടിച്ചേർത്തു.
സാധാരണ ഗതിയിൽ വീടുകൾക്ക് മുമ്പിൽ ടെൻറുകൾ സ്ഥാപിക്കുന്നതും നിലനിർത്തുന്നതും നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷംവരെ ഏത് സാഹചര്യത്തിലായാലും വീടുകൾക്ക് സമീപം ടെൻറുകൾ പണിയുന്നത് നിയമലംഘനമായാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ശൈത്യകാലത്തേക്ക് ഇളവ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.