കുവൈത്ത് സിറ്റി: അൽജീരിയയിലുണ്ടായ കാട്ടുതീയിൽ നിരവധി പേർ കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും കുവൈത്ത് അനുശോചിച്ചു. അൽജീരിയയോട് കുവൈത്തിന്റെ അനുഭാവവും ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൽജീരിയൻ ഭരണനേതൃത്വം, സർക്കാർ, ജനങ്ങൾ, ഇരകളുടെ കുടുംബങ്ങൾ എന്നിവരോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ ചുരുങ്ങിയത് 34 പേർ കൊല്ലപ്പെടുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 സൈനികരും കൊല്ലപ്പെടുകയും ഇരുപത്തഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. അഞ്ചു പ്രവിശ്യകളിലെ തീ അണക്കുന്നതിൽ വിജയിച്ചെങ്കിലും 11 പ്രവിശ്യകളിലെ കാട്ടുതീ അണക്കാൻ ചൊവ്വാഴ്ചയും അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.