ഐ.എം.സി.സി കുവൈത്ത് നൽകുന്ന വീൽചെയറുകൾ കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് മെഡിക്കൽ കോളജിന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി വീൽ ചെയറുകൾ നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (എം.എം.സി.ടി) മുഖേനയാണ് പത്ത് വീൽചെയറുകളും 100 ബെഡ് ഷീറ്റുകളും കൈമാറിയത്. ഐ.എം.സി.സി കുവൈത്ത് ഘടകം നൽകിയ വീൽചെയറുകളും സൗദി, ദുബൈ പ്രവിശ്യാ കമ്മിറ്റികൾ നൽകിയ മറ്റു സഹായങ്ങളുമാണ് മെഡിക്കൽ കോളജിന് കൈമാറിയത്.
ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എച്ച്. മുസ്തഫ, എം.എം.സി.ടി മാനേജിങ് ട്രസ്റ്റി ഷർമദ്ഖാൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഐ.എം.സി.സി ജി.സി.സി കൺവീനർ റഫീഖ് അഴിയൂർ, ഒ.പി. സലീം, മഹ്ബൂബ് കുറ്റിക്കാട്ടൂർ, സാലി മേടപ്പിൽ, അബ്ദുല്ല കോയ തങ്ങൾ, അബ്ദുറഹ്മാൻ ഹാജി വെണ്ണക്കോട്, കുഞ്ഞാമു ശിഹാബ് അമ്പിലോലി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.