കുവൈത്ത് സിറ്റി: ദോഹയിൽ ആരംഭിച്ച രണ്ടാമത് പശ്ചിമേഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയോടെ കുവൈത്ത്. ദോഹയിലെ ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിൽ നവംബർ മൂന്നു വരെയാണ് മത്സരം.
കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, യമൻ, ഫലസ്തീൻ, ജോർഡൻ, സിറിയ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 100 മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
വെള്ളിയാഴ്ച, ഒളിമ്പിക്, കോമ്പൗണ്ട് ആർച്ചറി, മിക്സഡ് ടീമുകൾക്കായുള്ള നോക്കൗട്ട് റൗണ്ടുകൾ നടക്കും. ശനിയാഴ്ച എലിമിനേഷനുകൾ തുടരും. കുവൈത്ത് താരങ്ങൾ മികച്ച പ്രതീക്ഷയിലാണെന്നും ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സാങ്കേതിക നിലവാരം ഉയർത്താൻ സഹായിക്കുമെന്നും കുവൈത്ത്, അറബ് ഷൂട്ടിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഒബൈദ് അൽ ഒസൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.