പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റ് സെമിയിൽ കുവൈത്ത് ലബനാനെ നേരിടുന്നു
Posted On
date_range Updated On
date_range പശ്ചിമേഷ്യൻ ഫുട്സാൽ: കുവൈത്ത് ഫൈനലിൽ
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റിൽ ആതിഥേയരായ കുവൈത്ത് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ലബനാനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് ജയിച്ചാണ് കുവൈത്ത് അവസാന കളിക്ക് അർഹത നേടിയത്. അൽ നസ്ർ ക്ലബ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ കുവൈത്ത് മികച്ച പ്രകടനമാണ് നടത്തിയത്.
ആദ്യ പകുതിയിൽ ടീം 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും അതേ താളം നിലനിർത്തിയ നീലപ്പട ഒരുഘട്ടത്തിലും ലീഡ് വിട്ടുകൊടുത്തില്ല. ലബനാൻ കിണഞ്ഞുശ്രമിച്ചുവെങ്കിലും ഗാലറിയുടെ നിറഞ്ഞ പിന്തുണയിൽ കുവൈത്ത് കോട്ടകെട്ടി പ്രതിരോധിച്ചു.
ഓരോ ഗോൾ അടിച്ച് ലബനാൻ തിരിച്ചുവരവിന് ശ്രമിച്ചപ്പോളെല്ലാം കുവൈത്ത് തിരിച്ചടിച്ച് ലീഡ് നിലനിർത്തി. സൗദി, ഒമാൻ സെമിഫൈനൽ വിജയികളെയാണ് കുവൈത്ത് തിങ്കളാഴ്ച ഫൈനലിൽ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.