കുവൈത്തിൽ ഞായറാഴ്ച വരെ മിതമായ കാലാവസ്ഥ തുടരും

കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച വരെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരും. ഉയർന്ന താപനില 36 മുതൽ 38 ഡിഗ്രി വരെ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്.

രാത്രിയിൽ തീരപ്രദേശങ്ങളിൽ അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 22 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ ആറു മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം.

ബുധനാഴ്ച തീരപ്രദേശങ്ങളിൽ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെട്ടു. അന്തരീക്ഷം ഇടക്കിടെ മേഘാവൃതമാകുകയും നേരിയ മഴക്കുള്ള സാധ്യത നിലനിർത്തുകയും ചെയ്തു.

പരമാവധി താപനില 36 മുതൽ 39 ഡിഗ്രി അനുഭവപ്പെട്ടു. വഫ്രയിലാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടത്. കുവൈത്ത് സിറ്റി താരതമ്യേന കുറഞ്ഞ ചൂടുള്ള പ്രദേശവുമായി. ഏതാനും ദിവസങ്ങളായി രാജ്യത്ത് ഉയർന്ന ഹ്യുമിഡിറ്റി അനുഭവപ്പെടുന്നുണ്ട്. അടുത്ത ആഴ്ചയോടെ താപനിലയിൽ കുറവുണ്ടാകുകയും രാജ്യം തണുപ്പുസീസണിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Moderate Weather to Continue in Kuwait Until Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.