ഖത്തറിൽ നടക്കുന്ന പശ്ചിമേഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ഖത്തർ ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യൻ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച തുടക്കം. ചാമ്പ്യൻഷിപ്പിൽ അത്ലറ്റിക്സ് ടീം മൂന്ന് സ്വർണം ഉൾപ്പെടെ എട്ട് മെഡലുകൾ നേടി. രണ്ടാം ദിനത്തിൽ ഹാമർ ത്രോ മത്സരത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ഫജർ മന്ദാനി 40.81 മീറ്റർ ദൂരം എറിഞ്ഞ് കുവൈത്ത് റെക്കോഡ് സ്ഥാപിച്ചു.
ഡെക്കാത്ലണിൽ അബ്ദുല്ല അൽ അമിർ വെള്ളി മെഡൽ നേടി. ലോങ് ജംപിൽ സുൽത്താൻ അൽറയീസ് വെങ്കല മെഡലും കരസ്ഥമാക്കി. അമൽ അൽ റൂമി 800 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി.
110 മീറ്റർ ഹർഡിൽസിൽ യാക്കൂബ് അൽ യൂഹയും, 100 മീറ്റർ സ്പ്രിന്റിൽ മദാവി അൽ ഷമാരിയും നേരത്തെ സ്വർണം നേടിയിരുന്നു. ശനിയാഴ്ച അവസാനിക്കുന്ന ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഇറാഖ്, ലബനാൻ, ജോർഡൻ, ഒമാൻ, ഫലസ്തീൻ, യമൻ, സിറിയ, ഖത്തർ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഖത്തർ ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലെ മൈതാനത്തും ട്രാക്കിലുമാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.