മടക്കയാത്രക്കാരുടെ വിവരം എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം –വെൽഫെയർ കേരള കുവൈത്ത്

കുവൈത്ത്​ സിറ്റി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ  മുൻഗണന പട്ടിക തയാറാക്കി പട്ടിക എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഗർഭിണികൾ, അടിയന്തര ചികിത്സ പ്രാധാന്യമുള്ള രോഗികൾ, പ്രായംചെന്നവർ എന്നിവർക്ക് മുൻഗണന നൽകുമെന്ന് മാർഗനിർദേശത്തിൽ അറിയിച്ചിരുന്നു. 
എന്നാൽ, വന്ദേ ഭാരത് മിഷ​​െൻറ ആദ്യഘട്ടത്തിൽ യാത്രക്കാരെ തിരഞ്ഞെടുത്ത രീതിയിലും നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയർന്നത്. അടുത്ത ഘട്ടത്തിൽ ഇത്തരം പിഴവുകളോ നടപടിക്രമങ്ങളിലെ കാലതാമസമോ ഉണ്ടാവരുത്. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ, പ്രായംചെന്നവർ തുടങ്ങിയവർക്ക് മുൻഗണനയോടെ പട്ടിക തയാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ  പ്രസിദ്ധീകരിക്കണമെന്നും വെൽഫെയർ കേരള കുവൈത്ത്​ കേന്ദ്ര വർക്കിങ്​ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    
News Summary - welfare kerala-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.