കുവൈത്ത് സിറ്റി: ദുരിതജീവിതത്തിനൊടുവിൽ ശാപമോക്ഷം നേടി നൂറോളം ഇന്ത്യൻ നഴ്സുമാർ നാട്ടിലേക്ക് മടങ്ങി. താരിഖ് അൽ അവദി കമ്പനിയിൽ ഇഖാമയും ശമ്പളവും ഇല്ലാതെ പ്രയാസം അനുഭവിച്ച ഇവർക്ക് വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗത്തിെൻറ ഇടപെടലാണ് തുണയായത്. 21 പേർക്ക് ശുഊൺ വഴി വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങാനും 18 പേർക്ക് നാട്ടിലേക്കുള്ള ടിക്കറ്റും പിഴ തുകയും കമ്പനിയുടെ ചിലവിൽ ലഭ്യമാക്കാനും 20ഓളം പേർക്ക് ശുഉൗൺ ഒാഫിസിലൂടെ റിലീസും വാങ്ങിച്ചുകൊടുക്കാനും കഴിഞ്ഞു. അബൂ ഫത്വീറയിലെ ശുഉൗൺ ഓഫിസർ അബ്ദുല്ല ബർജസിെൻറ സഹായവും നീതി ലഭിക്കാൻ സഹായകമായി. അബ്ദുല്ല ബർജസ് എന്ന മാതൃകാ ഓഫിസർ തുടക്കം മുതൽ തൊഴിലാളികളുടെ ന്യായമായ അവകാശത്തിനൊപ്പം നിന്നു. വക്കീലിെൻറ വിലപേശലും മൻദൂബിെൻറ പിടിവാശിയും അതിജയിക്കാൻ ശുഉൗൺ ഒാഫിസിെൻറ പിന്തുണ കൊണ്ടായി. ശുഉൗൺ ഒാഫിസിൽ നടന്ന ചടങ്ങിൽ ഒാഫിസറെയും വെൽഫെയർ നേതാക്കളെയും ഉപഹാരം നൽകി ആദരിച്ചാണ് തൊഴിലാളികൾ നാട്ടിലേക്ക് പോയത്. വെൽഫെയർ കേന്ദ്ര പ്രസിഡൻറ് ഖലീലുറഹ്മാൻ, കേന്ദ്ര ജനസേവന കൺവീനർ ലായിക് അഹ്മദ്, അസിസ്റ്റൻറ് കൺവീനർ റഷീദ് ഖാൻ, മേഖല ജനസേവന കൺവീനർ നൗഫൽ, ഫഹാഹീൽ മേഖലാ സാമൂഹിക വകുപ്പ് കൺവീനർ യൂനുസ് സലിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.