കുവൈത്ത് സിറ്റി: സുഡാനിലെ വടക്കൻ, തെക്കൻ സംസ്ഥാനങ്ങളിലെ സിവിലിയൻ സൗകര്യങ്ങളെയും മാനുഷിക സഹായ വാഹനവ്യൂഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. സിവിലിയന്മാരെയും മാനുഷിക പ്രവർത്തകരെയും ദുരിതാശ്വാസ സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളെ കുവൈത്ത് പൂർണമായും നിരാകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
സുഡാന്റെ ഐക്യം, പരമാധികാരം, സ്ഥിരത എന്നിവക്കും രാജ്യത്ത് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന സമഗ്രമായ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും പിന്തുണ നൽകുന്ന ഉറച്ച നിലപാടും കുവൈത്ത് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.