കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് കൈത്താങ്ങായി വെൽഫെയർ കേരള കുവൈത്തിെൻറ ജനസേവന വിഭാഗമായ ടീം വെൽഫെയറും കനിവ് സോഷ്യൽ റിലീഫ് സെല്ലും. ചിട്ടയായ പ്രവർത്തനമാണ് ഇവർ നടത്തുന്നത്. ഭക്ഷണ വിതരണത്തിനും മെഡിക്കൽ സേവനത്തിനും കൗൺസലിങ്ങിനും മരുന്നുകൾ എത്തിക്കാനും വ്യത്യസ്തമായ സേവനമുഖങ്ങൾ തുറന്നാണ് കാരുണ്യപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്. ഫുഡ് ഹെൽപ് ഡെസ്‌ക്, മെഡിക്കൽ ഹെൽപ്, കൗൺസലിങ് ടീം രൂപവത്കരിച്ച് തുടക്കം തൊേട്ട സേവനപാതയിൽ മുന്നേറി. ഉദാരമതികളായ സ്വദേശികളെയും പ്രവാസലോകത്തെ മനുഷ്യസ്നേഹികളെയും സഹകരിപ്പിക്കുന്നു. മഹാമാരിയുടെ ഭീതിയിലും സമർപ്പണ മനസ്കരും സേവനസന്നദ്ധരുമായ പ്രവർത്തകർ ജാഗ്രത പുലർത്തി ദുരന്തമുഖത്തേക്ക് നേരിട്ട് ഇറങ്ങുന്നു.
ഭക്ഷണ വിതരണം
ലോക് ഡൗണും കർഫ്യൂവും കാരണം ജോലി മുടങ്ങുകയും വരുമാനം നിലക്കുകയും ചെയ്തവർക്ക് ഭക്ഷ്യസാധന കിറ്റുകളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്‌താണ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. 1485ലേറെ ഭക്ഷണ സാധന കിറ്റുകളും 450ലേറെ ഭക്ഷ്യ കിറ്റുകളും മെഹ്ബൂല, ഫഹാഹീൽ, ഫർവാനിയ, അബ്ബാസിയ, ശുവൈഖ്, സാൽമിയ തുടങ്ങിയ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഫ്ലാറ്റുകളിലും ലേബർ ക്യാമ്പുകളിലും വിതരണം ചെയ്തു. ഒരു വ്യക്തിക്ക് ഒരുമാസം കഴിയാനുള്ള വിഭവങ്ങളാണ് ഭക്ഷണസാധന കിറ്റിലുള്ളത്. കൂടാതെ റമദാനിൽ സ്ഥിരമായി വിവിധ സ്ഥലങ്ങളിലായി 1315 ഇഫ്‌താർ ഫുഡ് പാക്കുകൾ വിതരണം ചെയ്യുന്നുണ്ട്. ടാക്സി ഡ്രൈവർമാർ, ജോലിയില്ലാതെ ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ഗുണഭോക്താക്കൾ.
കൗൺസലിങ്
വനിതകളുൾപ്പെടെയുള്ള 30 പ്രഗല്ഭരായ സൈക്കോളജിസ്റ്റുകളും കൗൺസലർമാരുമടങ്ങുന്ന സംഘമാണ് കൗൺസലിങ് നടത്തുന്നത്.
രോഗ വ്യാപനത്തിൽ ഭീതിപൂണ്ട് ഭാവിയെകുറിച്ച കടുത്ത ആശങ്കകൾ മൂലം മാനസികസമ്മർദം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനും അതിജീവനത്തിന് കരുത്ത് നൽകാനും കൗൺസലിങ് ടീമിന് സാധിക്കുന്നു. ഇതിനകം 40ലേറെ പേർക്കാണ് സംഘം കൗൺസലിങ് നടത്തിയത്. ഏറ്റെടുക്കുന്ന കേസുകൾ ഫോളോ അപ് നടത്തുന്നു
വൈദ്യസഹായം
മെഡിക്കൽ ടീമിൽ 10 ഡോക്ടർമാരും 50 നഴ്‌സുമാരുമാണ് വൈദ്യസഹായം നൽകാൻ പ്രവർത്തിക്കുന്നത്.
പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ക്വാറൻറീനിൽ കഴിയുകയും ചെയ്യുന്ന 70ഒാളം പേർക്കാണ് മെഡിക്കൽ ടീം വൈദ്യസഹായം നൽകിയത്.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും പറഞ്ഞുകൊടുത്ത് നിരവധി പേരുമായി ടെലി കൺസൽട്ടിങ് നടത്തി ആശ്വാസം നൽകാൻ സംഘത്തിന് കഴിഞ്ഞു.
മരുന്നു വിതരണം
225 പേർക്ക് വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ പാരാ മെഡിക്കൽ അംഗങ്ങളും വളൻറിയർമാരുമടങ്ങുന്ന ഡ്രഗ് ബാങ്ക് സെൻറർ ലഭ്യമാക്കി. കുവൈത്തിലെ ഭീമമായ മരുന്നുവില താങ്ങാനാവാതെ നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവന്ന് കഴിക്കുന്നവർക്കും ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്കും കനിവിെൻറയും ടീം വെൽഫെയറിെൻറയും സേവനം ആശ്വാസമായി. മെഡിക്കൽ ഹെൽപ് ലൈനിന് കീഴിൽ തയാറാക്കിയ ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിച്ചാണ് മരുന്നുകൾ എത്തിക്കുന്നത്. മുപ്പതോളം പാരാമെഡിക്കൽസ് വിഭാഗം ഇതിന് സേവനം ചെയ്യുന്നു.
അവശ്യവസ്തു കിറ്റ്
പൊടുന്നനെ രോഗം സ്ഥിരീകരിച്ച് ക്വാറൻറീൻ സെൻററുകളിലും ആശുപത്രികളിലും എത്തിയ രോഗികൾക്ക് നിത്യോപയോഗ സാധന കിറ്റുകൾ വിതരണം നടത്തിയത് ഏറെ പ്രശംസിക്കപ്പെട്ടു. ടീ ഷർട്, ട്രാക് പാൻറ്, സോപ്, തോർത്ത്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, മൊബൈൽ ചാർജർ എന്നിവ അടങ്ങിയ 300 കിറ്റുകൾ മിശ്രിഫിലെ കോറൻറീൻ സെൻററിലും ശൈഖ് ജാബിർ, അമീരി, മുബാറക് അൽ കബീർ ആശുപത്രികളിലുമായി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.