മസ്കത്ത്: ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് അറിയിപ്പ് നൽകുന്നതിനുള്ള ഒാൺ ലൈൻ സംവിധാനം നിലവിൽ വന്നു. മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് ഇൗ സംവിധാനം ഉള്ളത്. ഇലക്ട്രോണിക് സേവനങ്ങളുടെ വിപുലീകരണാർഥമുള്ള സംവിധാനം നിലവിൽ വന്നതോടെ ഒളിച്ചോടുന്നവരെ കുറിച്ച വിവരങ്ങൾ ഇനി പത്രങ്ങളിൽ പരസ്യപ്പെടുത്തേണ്ടതില്ല. മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. ശേഷം ഒളിച്ചോട്ടം സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനുള്ള സേവനം തെരഞ്ഞെടുക്കണം. തുടർന്ന് അറിയിപ്പ് നൽകുന്ന തൊഴിലാളിയെ തെരഞ്ഞെടുക്കണം. ഇതോടെ സിസ്റ്റം ഒാേട്ടാമാറ്റിക്കായി അറിയിപ്പ് തയാറാക്കും. ഇതിൽ തൊഴിലാളിയെ കുറിച്ച വിവരങ്ങൾ തൊഴിലുടമ നൽകണം. തുടർന്ന് എൻറർ നൽകുന്നതോടെ ഒളിച്ചോടിയ തൊഴിലാളിയെ കുറിച്ച പേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.