കുവൈത്ത് സിറ്റി: കനത്ത ചൂടുകാലത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കാലാവസ്ഥ മാറ്റം പ്രകടം. രണ്ടു ദിവസമായി രാജ്യത്ത് അന്തരീക്ഷം പൊടിനിറഞ്ഞതും മേഘാവൃതവുമാണ്. തിങ്കളാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദ്ദം ബാധിച്ചതായും ഇത് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥക്ക് കാരണമായതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.ചൊവ്വാഴ്ച മുതൽ താപനിലയിലും വർധനയുണ്ടായി.
വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ വർധനയുണ്ടാകും. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റായി മാറും. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും പ്രതീക്ഷിക്കുന്നു. ഇത് പൊടിക്കാറ്റിനും ദൃശ്യപരത കുറയുന്നതിനും കാരണമാകും. രാത്രിയും താപനിലയിൽ ഉയർച്ച ഉണ്ടാകും.
വ്യാഴാഴ്ച വരെ താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടുമെന്നും ഇടക്കിടെ ഇടിമിന്നലോടുകൂടിയ മഴക്ക് കാരണമാകുമെന്നും കാലാവസഥ ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. വരും ദിവസങ്ങളിൽ ഇത് ക്രമാനുഗതമായി ഈ ആഴ്ച അവസാനത്തിൽ 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് കാലാവസഥ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.