കെ.ഐ.ജി കുവൈത്ത് 'തണലാണ് കുടുംബം' കുടുംബസംഗമത്തിൽ ഡോ. മുഹമ്മദ് നജീബ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങൾ വേണമെന്നും ഡോ.മുഹമ്മദ് നജീബ്. കെ.ഐ.ജി കുവൈത്ത് 'തണലാണ് കുടുംബം' കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി ഫർവാനിയ- റിഗ്ഗായി ഏരിയ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗവും ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഹെഡുമായ ഡോ.മുഹമ്മദ് നജീബ്.
പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആണും പെണ്ണുമാണ് വിവാഹം കഴിക്കേണ്ടതെന്ന അടിസ്ഥാനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സ്വവർഗ ലൈംഗികതക്ക് നിയമ സാധുത നൽകപ്പെടുന്നതിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.ഐ.ജി കുടുംബസംഗമ സദസ്സ്
കുടുംബം എന്നത് ദൈവം മനുഷ്യന് നൽകിയ ദിവ്യാനുഗ്രമാണ്. അതിലെ അംഗങ്ങൾക്കിടയിൽ ചേർത്തു വിളക്കപ്പെടുന്ന സ്നേഹവും പരിഗണനയുമെല്ലാം ചേർന്ന് ഒന്നായി മാറുന്ന മനോഹാരിത മറ്റൊന്നിനും ഈ ലോകത്ത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫർവാനിയ ഏരിയ പ്രസിഡൻറ് അനീസ് അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. അയ്മൻ അഫ്സൽ ഖിറാഅത്തും നടത്തി. റിഗായി ഏരിയ ആക്റ്റിങ് പ്രസിഡന്റ്
ഇ .സലാഹുദ്ദീൻ സ്വാഗതവും ഫർവാനിയ ഏരിയ സെക്രട്ടറി മുഹമ്മദ് ഹഫീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.