കുവൈത്ത് സിറ്റി: ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച ചില പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിലാണ് അറ്റകുറ്റപ്പണി.വെള്ളിയാഴ്ച രാത്രി എട്ടു മുതൽ 12 മണിക്കൂർ നേരത്തേക്കാണ് അറ്റകുറ്റപ്പണികൾ നടക്കുക.
അർദിയ, സബാഹ് നാസർ, റെഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, ഫിർദൗസ് എന്നീ പ്രദേശങ്ങളിലാണ് ജല വിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ജലവിതരണം തടസ്സപ്പെട്ടാൽ 152 എന്ന ഏകീകൃത കോൾ സെന്ററുമായി ബന്ധപ്പെടാമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.