കുവൈത്ത് സിറ്റി: രാജ്യത്ത് ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്നത് പരിഗണിക്കുന്നു. വൻ തുക ചെലവാക്കി നൽകുന്ന കുടിവെള്ളം യുക്തിരഹിതമായി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് വൈദ്യുതി- ജല മന്ത്രാലയം ആലോചിക്കുന്നത്. കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ പിഴ അടക്കം നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഫത്വ ആൻഡ് ലെജിസ്ലേഷൻ വകുപ്പുമായി സഹകരിച്ച് പ്രവർത്തനം തുടരുന്നതായി മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി ആൻഡ് റാഷനലൈസേഷൻ വിഭാഗം ഡയറക്ടർ എൻജിനീയർ ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു. വീടുകളും വരാന്തകളും കഴുകാൻ കുടിവെള്ളം ഉപയോഗിക്കുന്നതിനടക്കം നടപടി എടുക്കാനാണ് ആലോചിക്കുന്നതെന്ന് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ശുദ്ധജല ഉൽപാദന ചെലവ് അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നത് പരിഗണിക്കുന്നതെന്ന് ഇഖ്ബാൽ അൽ തയ്യാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. വൈദ്യുതിയും ജലവും സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിെൻറ ആവശ്യകത സംബന്ധിച്ച് ബോധവത്കരണവും നടത്തും. ജല-ഉൗർജ ഉപയോഗം കുറക്കുന്നതിന് അത്യാധുനിക സാേങ്കതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നുണ്ട്. കോഒാപറേറ്റിവ് സൊസൈറ്റികളിലൂടെയും ബോധവത്കരണം നടത്തും. ഫിൻതാസ് കോഒാപറേറ്റിവ് സൊസൈറ്റി മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി സംഘം സന്ദർശിച്ചിരുന്നു. ഇഷ്ബിലിയ, ഹവല്ലി, കാപിറ്റൽ ഗവർണറേറ്റ് സൊസൈറ്റികളും സന്ദർശിക്കും. ട്രാൻസ്പോർേട്ടഷൻ അതോറിറ്റിയുമായി സഹകരിച്ച് ജഹ്റ ഗവർണറേറ്റിലെ മിനിസ്ട്രി േകാംപ്ലക്സുകളും ലിബറേഷൻ ടവറും ഫർവാനിയയും സന്ദർശിച്ച് ജല- വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കേണ്ടതിെൻറ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്തും. വേനൽകാലത്ത് കൂടുതൽ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം വർധിപ്പിക്കാൻ കഴിഞ്ഞതായും അവർ വ്യക്തമാക്കി.
സ്കൂളുകളിലെ ജല ദുരുപയോഗം തടയുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും. ചില സ്കൂളുകളിൽ പൂന്തോട്ടങ്ങൾ നനയ്ക്കാൻ ശുദ്ധജലം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. മീറ്റർ റൂമുകൾ ഉപേക്ഷിച്ച സാധനങ്ങളുടെ സൂക്ഷിക്കൽ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. അക്കാദമിക് വർഷം ആരംഭിച്ചപ്പോൾ എനർജി എഫിഷ്യൻസി ടീം ചില സ്കൂളുകൾ സന്ദർശിച്ചിരുന്നു. ചില സ്കൂളുകളിൽ ജനലുകൾ തുറന്നിട്ട് എയർ കണ്ടീഷനർ പ്രവർത്തിക്കുന്നതും മറ്റു ചിലയിടങ്ങളിൽ എ.സി. ശരിയായി പ്രവർത്തിപ്പിക്കാത്തതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എൻജിനീയർ ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.