കുവൈത്ത് സിറ്റി: ദേശീയ ആഘോഷങ്ങളിലും ജനസഞ്ചയം പങ്കെടുക്കുന്ന മറ്റു പരിപാടികളിലും വെള്ളം നിറച്ച ബലൂണുകൾ ഉപയോഗിക്കുന്നതിനും ഗൺ ഉപോയഗിച്ച് വെള്ളം ചീറ്റുന്നതും തടയുന്നതിന് നടപടി സ്വീകരിക്കാൻ ശിപാർശ. മുനിസിപ്പൽ കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി അംഗം മഹ അൽബാഗിലാണ് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്ക് നിരോധനമേർപ്പെടുത്തണമെന്ന് ശിപാർശ ചെയ്തത്. അടുത്ത് നടക്കുന്ന മുനിസിപ്പൽ യോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ച നടക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. റെസിഡൻഷ്യൽ ഏരിയകളിലെ കെട്ടിടങ്ങളും മറ്റും കേടുവരുത്തുന്നവർക്കും കാർ പാർക്കിങ് ഏരിയകൾ വൃത്തികേടാക്കുന്നവർക്കുമുള്ള ശിക്ഷ വർധിപ്പിക്കണമെന്ന് അംഗം അബ്ദുല്ല അൽ റൗമിയും ശിപാർശ ചെയ്തു. ഇരു ശിപാർശകളും അടുത്ത യോഗത്തിൽ വിശദമായ ചർച്ചക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.