കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. പൊതുജനങ്ങളുമായുള്ള ഇടപെടൽ രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ യൂനിഫോമിൽ കാമറകൾ ഘടിപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനം. സേനയുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി നേരത്തേ പാർലമെൻറിൽ സമർപ്പിക്കപ്പെട്ട നിർദേശമാണ് അധികൃതർ നടപ്പാക്കാനൊരുങ്ങുന്നത്. പൊതുജനങ്ങളുമായുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കാൻ ഓഡിയോ വിഷ്വൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് പദ്ധതി. ജോലിസമയങ്ങളിൽ സ്വയം പ്രവർത്തിക്കുകയും ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് കാമറ പ്രവർത്തിക്കുക. പുതിയ സംവിധാനത്തിെൻറ കൃത്യതയും കാര്യക്ഷമതയും മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം പഠനവിധേയമാക്കും. സ്വദേശികൾക്കും വിദേശികൾക്കും പൊലീസ് സേനയുടെ ഭാഗത്തുനിന്ന് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.