കുവൈത്ത് സിറ്റി: അവധിക്കാലമായതോടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വ്യക്തിഗത വസ്തുക്കളും പാസ്പോർട്ടുകളും മോഷണം പോകുന്ന കേസുകൾ വർധിച്ചുവരുന്നതിനാലാണ് മുന്നറിയിപ്പ്. യാത്രാ വേളകളിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
അടിയന്തര സാഹചര്യത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കോൺസുലാർ കമ്യൂണിക്കേഷൻ സർവിസ് സെന്ററുകൾ, കുവൈത്ത് എംബസി എന്നിവയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തു. വേനൽക്കാലമായതിനാല്‍ നൂറുകണക്കിന് സ്വദേശി കുടുംബങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്നത്. പലയിടങ്ങളിലെയും സംഘർഷങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.