ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ അസീസ് അൽ ദൈഹാനി , ഇറാഖ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് സെയ്ദ് ഷാൻഷോളികൊപ്പം

കുവൈത്തിന് നേരെ ആ​ക്രമണം; പ്രതിഷേധവും പിന്തുണയുമായി രാജ്യങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് പ്രദേശം ലക്ഷ്യമിട്ട് ഇറാഖി സായുധ സംഘങ്ങൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി കുവൈത്ത്. കുവൈത്തിലെ ഇറാഖ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് സെയ്ദ് ഷാൻഷോളിനെ വിളിച്ചുവരുത്തിയ കുവൈത്ത് രണ്ടാമതും ഔദ്യോഗിക പ്രതിഷേധ കുറിപ്പ് കൈമാറി.

ഇറാഖി പ്രദേശത്ത് നിന്ന് കുവൈത്തിനെതിരെ സായുധ ആക്രമണം നടത്തുന്നത് രാജ്യത്തിനെതിരായ ആക്രമണമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ അസീസ് അൽ ദൈഹാനി പറഞ്ഞു.

ഈ ഗുരുതരമായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി നിരാകരിക്കുന്നു. ഇത്തരം നടപടികൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇറാഖ് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള കുവൈത്തിന്റെ പൂർണ്ണവും അന്തർലീനവുമായ അവകാശം അൽ ദൈഹാനി ഊന്നിപ്പറഞ്ഞു. രാജ്യ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ അപകടപ്പെടുത്തുന്ന ഭീഷണികളെ ചെറുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശവും സൂചിപ്പിച്ചു.

ഇറാഖിലെ സായുധ സേനകളും കുവൈത്തിനെ ലക്ഷ്യമിടുന്നുണ്ട്

കുവൈത്ത് സിറ്റി: കുവൈത്ത് ലക്ഷ്യമിട്ട് നിരന്തരം നടക്കുന്നു ആക്രമണങ്ങളിൽ ശക്തമായി പ്രതിഷേധിച്ചും കുവൈത്തിന് പിന്തുണ അറിയിച്ചും വിവിധ രാജ്യങ്ങൾ.

ഫെബ്രുവരി 28 യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ കുവൈത്തിനെ ഇറാൻ ലക്ഷ്യം വെക്കുന്നുണ്ട്. വിമാനത്താവളത്തിനും സൈനിക ക്യാമ്പുകൾക്കും തുറമുഖങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി.

ഇറാൻ ആക്രമണങ്ങൾക്കു നേരെ ഇറാഖിലെ സായുധ സേനകളും കുവൈത്തിനെ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്ത് സൈനിക ക്യാമ്പിനും വൈദ്യുതി ജലശുദ്ധീകരണ പ്ലാന്റിനും നേരെയും ആക്രമണം ഉണ്ടായി. സൈനിക ക്യാമ്പിൽ 10 പേർക്ക് പരിക്കേൽക്കാനും ജലശുദ്ധീകരണ പ്ലാന്റിൽ ഒരാളുടെ മരണത്തിനും ആക്രമണം കാരണമായി. സംഭവത്തെ അറബ് ലീഗ്, ജി.സി.സി, ജി.സി.സി രാജ്യങ്ങൾ എന്നിവ ശക്തമായി അപലപിച്ചു.

Tags:    
News Summary - Attack on Kuwait; Countries protest and support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.