പരമാധികാരത്തിന്മേലുള്ള ലംഘനം - ജി.സി.സി സെക്രട്ടറി ജനറൽ

കുവൈത്ത് സിറ്റി: കുവൈത്ത് സായുധ സേനാ ക്യാമ്പിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റിരുന്നു. കുവൈത്തിനോടും മറ്റ് ജി.സി.സി രാജ്യങ്ങളോടും ഇറാന്റെ ശത്രുതാപരമായ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ സൂചനയാണിതെന്ന് അൽ ബുദൈവി പ്രസ്താവനയിൽ വിശേഷിപ്പിച്ചു.

ഇത് കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനവും സൈനിക സ്ഥാപനങ്ങൾക്ക് നേരെയുള്ള നഗ്നമായ ആക്രമണവുമാണ്. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകരമായ സഥിതിയാണിത്. പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കുവൈത്ത് ജനതയുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബാഹ്യ ഭീഷണികളിൽ നിന്ന് അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനും മേഖലയിലുടനീളം സ്ഥിരത നിലനിർത്തുന്നതിനുമുള്ള കൗൺസിലിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.

Tags:    
News Summary - Violation of sovereignty - GCC Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.