കുവൈത്ത് സിറ്റി: കുവൈത്ത് സായുധ സേനാ താവളത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ പത്ത് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും അതിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും ജി.സി.സി രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷയെ ദുർബലപ്പെടുത്തുന്ന ഗുരുതരമായ സംഘർഷാവസ്ഥയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്, കുവൈത്തിനോടുള്ള പൂർണ ഐക്യദാർഢ്യവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇ പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.