കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. പ്രാദേശിക വിപണിയിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭ്യമാണെന്നും രാജ്യത്തേക്ക് വരുന്ന എല്ലാ കയറ്റുമതികളും കൈകാര്യം ചെയ്യാൻ പ്രതികരണ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. കുവൈത്ത് വിപണിയിലേക്ക് ഭക്ഷ്യ ഉൽപന്നങ്ങളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർണ്ണ വേഗതയിൽ പുരോഗമിക്കുകയാണെന്ന് അതോറിറ്റിയുടെ കമ്മ്യൂണിറ്റി ന്യൂട്രീഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഷൈമ അൽ അസ്ഫർ പറഞ്ഞു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷണ അന്തരീക്ഷം ഉറപ്പാക്കുന്നതിലും അതോറിറ്റി ശ്രദ്ധ നൽകുന്നുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സുരക്ഷയും ഗുണമേൻമ അളവുകൾ പാലിക്കുന്നത് പരിശോധിക്കുന്നതിനുമായി അതോറിറ്റിയുടെ ഔട്ട്ലെറ്റുകളും ലബോറട്ടറികളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം, പൂഴ്തിവെപ്പ്,അമിത വില ഈടാക്കൽ, കൃത്രിമങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി വാണിജ്യവ്യാസായ മന്ത്രാലയവും രാജ്യത്തെസഥാപനങ്ങളിൽ കർശന പരിശോധനകൾ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.