കുവൈത്ത് സിറ്റി: രാഷ്ട്രീയം ചർച്ച ചെയ്യാതെ വിദ്വേഷവും വർഗീയതയും അജണ്ടയാക്കി പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എമ്മിനേറ്റ പരാജയമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംഘ് പരിവാർ അനുകൂല നിലപാടുകൾക്കെതിരെയുമുള്ള വിധിയെഴുത്തുകൂടിയാണ് നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം. തീവ്രവാദ വർഗീയ ആരോപണങ്ങൾ നടത്തി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം അധിക്ഷേപിക്കുകയും വിദ്വേഷം പരത്തുകയും ചെയ്ത് ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.