കുവൈത്ത് സിറ്റി: വോട്ടർ പട്ടികയിൽനിന്ന് പേര് മറ്റു മണ്ഡലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എം.പി. ഇങ്ങനെ മാറുന്നവർക്ക് പുതിയ മണ്ഡലത്തിൽ നാലുവർഷം പൂർത്തിയായതിന് ശേഷമേ തെരഞ്ഞെടുപ്പുകളിൽ വോട്ട് അനുവദിക്കാവൂവെന്നാണ് നിർദേശം.
പാർലമെൻറിലെ മീഡിയ സെൻററിൽ നടത്തിയ പ്രസ്താവനയിൽ പാർലമെൻറ് അംഗം യൂസുഫ് അൽ ഫദ്ദാലയാണ് തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിച്ചത്. സ്വാർഥ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ചില വോട്ടർമാരിൽ ഇടക്കിടക്ക് മണ്ഡലം മാറുന്ന പ്രവണതയുണ്ട്. ഇതില്ലാതാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.