അബ്ബാസിയ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൺലൈനിൽ വോട്ടർ പട്ടിക പുതുക്കാനും പരിശോധിക്കാനും ഒ.െഎ.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റി ഓഫിസിൽ സൗകര്യം ഒരുക്കി. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാവുന്ന ആർക്കും പട്ടികയിൽ 2018 നവംബർ 16 വരെ വോട്ട് ചേർക്കാം. വിശദവിവരങ്ങൾ നവബർ 16 വരെ അബ്ബാസിയയിലുള്ള ഒ.െഎ.സി.സി ഓഫിസിൽ ലഭ്യമാണ്.
പേര് ചേർക്കൽ കാമ്പയിൻ ഉദ്ഘാടനം പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര നിർവഹിച്ചു. നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ജോബിൻ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.