കുവൈത്ത് സിറ്റി: വോട്ടവകാശം എന്ന ദീർഘനാളത്തെ ആവശ്യം യാഥാർഥ്യത്തോടടുക്കുേമ്പാൾ പ്രവാസികൾക്കിടയിൽ തണുത്ത പ്രതികരണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ എണ്ണം വളരെ കുറവ്. 2018 ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ കേരളത്തില്‍ ഇതുവരെ 23410 പ്രവാസി വോട്ടർമാര്‍ മാത്രമാണുള്ളത്. 21749 പുരുഷന്മാരും 1661 സ്ത്രീകളുമാണ്. തെരഞ്ഞെടുപ്പ് കമീഷെൻറ അറിയിപ്പനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. അതുവരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ പേരുള്ളവർക്ക് മാത്രമേ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികൾക്ക് പകരക്കാരനെ അധികാരപ്പെടുത്തി (പ്രോക്സി) വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ലോക്സഭ പാസാക്കിയത്. തുടർനടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതോടെ തൊഴിലെടുക്കുന്ന രാജ്യത്തുനിന്നുതന്നെ സമ്മതിദാനപ്രക്രിയയില്‍ പങ്കാളികളാകാൻ അവസരം ലഭിക്കും. https://www.nvsp.in/ എന്ന വെബ്സൈറ്റിലൂടെ വളരെ ലളിതമായി വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാന്‍ അപേക്ഷിക്കാവുന്നതാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് പകർപ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. തങ്ങളുടെ ബൂത്തിെൻറ കരടു വോട്ടര്‍ പട്ടിക http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍നിന്ന് പി.ഡി.എഫ് ഫയല്‍ ആയി ഡൗൺലോഡ് ചെയ്ത് പരിശോധിക്കാന്‍ സാധിക്കും. http://ceo.kerala.gov.in/rollsearch.html , http://electoralsearch.in/ എന്നീ ലിങ്കുകളില്‍ പ്രാഥമിക വിവരങ്ങള്‍ നൽകിയും സമ്മതിദായകെൻറ പേരുവിവരങ്ങള്‍ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.