വോയ്സ് കുവൈത്ത് വാർഷികാഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ
ഭാരവാഹികൾ
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് 21ാം വാർഷികാഘോഷം ‘വിശ്വകല-2025’ ഡിസംബർ 19ന് വൈകീട്ട് 3.30 മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രസിഡന്റ് ജോയ് നന്ദനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷത്തിന്റെ സ്വാഗത സംഘം രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു. പി.ജി. ബിനു പ്രോഗ്രാം കമ്മിറ്റി ചെയർമാനും രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് കമ്മിറ്റി ജനറൽ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു.
സരിത രാജൻ, ഷനിൽ വെങ്ങളത്ത്, സജയൻ വേലപ്പൻ, ഗിരീഷ് ജി. ഗോപൻ, നിതിൻ ജി. മോഹൻ, കെ. വിജയൻ, മനോജ് കക്കോത്ത്, രത്നാകരൻ, സരിത രാജൻ, അമ്പിളി ഗിരീഷ്, അഞ്ജു നിതിൻ, ബിപിൻ.കെ.ബാബു, രഞ്ജിത്ത് കൃഷ്ണൻ, ഗിരീഷ് രാമചന്ദ്രൻ, സുജിത്ത്.കെ.പി, സുമലത.എസ്, ജിനേഷ്.കെ.എ, അഡ്വ.രതീഷ്. ടി. ധരൻ, സബീഷ് കൃഷ്ണൻകുട്ടി, അനീജ രാജേഷ്, രാജീവ് ശ്രീധരൻ, ടി.കെ. റെജി, എൻ.വി. രാധാകൃഷ്ണൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ, ഉദയകുമാർ.കെ.പി, പ്രദീപ് ശങ്കർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.