വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഓണോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്
സാംസ്കാരിക സമ്മേളനം ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. ഡോ. സരിത, ചിത്ര അജയകുമാർ, ഡോ. കീർത്തി കുര്യൻ, പ്രസീത നടുവീട്ടിൽ, വനജ രാജൻ, റജീന ലത്തീഫ്, പ്രിയ രാജ്, സത്താർ കുന്നിൽ, പി.എം. നായർ, ജോയ് നന്ദനം, വോയ്സ് കുവൈത്ത് വനിതാവേദി ജനറൽ സെക്രട്ടറി എസ്. സുമലത, വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. രഞ്ജിമ.കെ.ആർ അവതാരികയായി. പ്രോഗ്രാം ജനറൽ കൺവീനർ മിനി കൃഷ്ണ സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു. താലപ്പൊലി, ചെണ്ടമേളം, മഹാബലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, നാടൻപാട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.