കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ, ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈനുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച നടത്തി കുവൈത്തും ഇറാഖും
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ചർച്ച നടത്തി കുവൈത്തും ഇറാഖും. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ, ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈനുമായി ചർച്ച നടത്തി.
കെയ്‌റോയിൽ അറബ് ലീഗ് കൗൺസിലിന്റെ മന്ത്രിതല സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അവ വികസിപ്പിക്കാനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തതായും, പരസ്പര താൽപ്പര്യമുള്ള ചില വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.