വിമാനങ്ങൾ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റെന്ന് എയർ അറേബ്യ

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റെന്ന് എയർ അറേബ്യ. ഡി.ജി.സി.എയുടെ അനുമതിയോടെയാണ് ടെർമിനൽ നാലിൽ എയർ അറേബ്യ സർവീസ് നടത്തുന്നത്. ജൂൺ 18 മുതൽ പരിമിത ഷെഡ്യൂളിൽ സർവീസ് പുനരാരംഭിച്ചതായി എയർലൈൻ അറിയിച്ചു.

നിലവിൽ ചില വിമാനങ്ങൾ ദിവസേനയും മറ്റു ചിലത് ആഴ്ചയിൽ മൂന്ന് ദിവസവുമാണ് സർവീസ് നടത്തുന്നത്. ഡി.ജി.സി.എ അംഗീകരിച്ച ഷെഡ്യൂൾ പ്രകാരം കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ തുടരുന്നുണ്ടെന്നും വ്യക്തമാക്കി. യാത്രക്ക് മുമ്പ് വിമാനക്കമ്പനിയുമായും കുവൈത്ത് വിമാനത്താവളവുമായും സർവീസ് വിവരങ്ങൾ നേരിട്ട് പരിശോധിക്കണമെന്നും എയർലൈൻ നിർദേശം നൽകി.

Tags:    
News Summary - Air Arabia denies reports of flight cancellations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.