ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ സഥാപനത്തിൽ നോട്ടീസ് പതിക്കുന്നു

ഷുവൈഖ് വ്യാവസായിക മേഖലയിൽ ഫയർ ഫോഴ്‌സ് പരിശോധന

കുവൈത്ത് സിറ്റി: ഷുവൈഖ് വ്യാവസായിക മേഖലയിൽ കുവൈത്ത് ഫയർ ഫോഴ്‌സ് പരിശോധന. ഫയർ ഫോഴ്‌സിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, 74 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. വൻ നിയമലംഘനങ്ങൾ കണ്ടെത്തിയ സഥാപനങ്ങൾ അടച്ചുപൂട്ടി.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. അഗ്നിസുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Fire Force inspection in Shuwaikh Industrial Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.