Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികൾ ഗ്രൂപ്പും, ഫർവാനിയ ബദർ മെഡിക്കൽ സെന്ററും സഹകരിച്ചു ഈ മാസം 11ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 7.30 മുതൽ 11.30 വരെ ബദർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്.
വിവിധ ടെസ്റ്റുകൾക്ക് പുറമെ, ഓർത്തോപിടിയാട്രിക്സ്, ജനറൽ പ്രാക്ടീഷണർ, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനവും, മറ്റ് വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിൽ താഴെ ഡിസ്‌കൗണ്ടും ക്യാമ്പിൽ ലഭിക്കും.
ഇ.സി.ജി, ഫാർമസി, തുടങ്ങി എല്ലാ വിഭാഗത്തിലും ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് ‘കുവൈത്ത് മലയാളികൾ’ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- 50606890, 66508109.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.