വോയ്സ് കുവൈത്ത് നോർക്ക സേവന ബോധവത്കരണ ക്ലാസ് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ആഭിമുഖ്യത്തിൽ നോർക്ക സേവനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷതവഹിച്ചു.
സന്തോഷ് കുമാർ സി.എച്ച് ബോധവത്കരണ ക്ലാസ് നടത്തി. വോയ്സ് വനിത വേദി പ്രസിഡന്റ് സരിത രാജൻ, അജിത് കുമാർ കെ.എസ്, സജയൻ വേലപ്പൻ, നിതിൻ.ജി.മോഹനൻ എന്നിവർ സംസാരിച്ചു.
ചെയർമാൻ പി.ജി. ബിനു സന്തോഷ് കുമാർ സി.എച്ചിന് സ്നേഹോപഹാരം കൈമാറി. വോയ്സ് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.