കുവൈത്ത് സിറ്റി: രാജ്യേത്തക്ക് വിസിറ്റ് വിസയിൽ എത്തിയവർ കാലാവധി ആയാലുടൻ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിെൻറ സെക്യൂരിറ്റി ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻറാണ് ഇക്കാര്യം വാർത്താകുറിപ്പിൽ അറിയിച്ചത്. കാലാവധി കഴിഞ്ഞിട്ടും പോകാത്തവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. വിസിറ്റ് വിസ പുതുക്കാനും സാധിക്കില്ല.
അതേസമയം, വിസിറ്റ് വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും മറ്റു നിയമ ലംഘകരെയും പിടികൂടാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ആറു ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്. യാചകരെയും താമസ- കുടിയേറ്റ നിയമലംഘകരെയും പിടികൂടുകയും നാടുകടത്തൽ കേന്ദ്രത്തിേലക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.