കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്റസ വിദ്യാർഥികൾ മസ്ജിദുൽ കബീറിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ ബോർഡ് കീഴില്‍ പ്രവർത്തിക്കുന്ന മദ്റസകളിൽ ഒന്നായ അബ്ബാസിയ മദ്റസ വിദ്യാർഥികൾ മസ്ജിദുൽ കബീർ സന്ദർശിച്ചു. മസ്ജിദുൽ കബീർ ഗൈഡ് റീം അൽ ഗുനൈം കുട്ടികൾക്ക് മസ്ജിദിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി. പള്ളിയിൽ വിദ്യാർഥികൾ ഖുർആൻ പാരായണം, ബാങ്ക് വിളി എന്നിവ നടത്തി. കുട്ടികൾക്ക് മിമ്പറിൽ കയറാനും ഇമാമത്ത് പരിശീലിക്കാനും സന്ദർശനത്തിൽ അവസരം ലഭിച്ചു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ കേന്ദ്ര എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, മദ്റസ പ്രധാനാധ്യാപകൻ സമീർ മദനി കൊച്ചി, അധ്യാപകരായ യാസിർ അൻസാരി, നൗഫൽ സ്വലാഹി കെ.കെ.ഐ.സി ഭാരവാഹികൾ, പൂർവ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. നാലു ബസുകളിലായി പുറപ്പെട്ട വിദ്യാർഥികളെ അധ്യാപികമാരായ സനിയ്യ, സീനത്ത്, സജീന, സൈനബ, അഫീന, റംല, സഫിയ, റഹീന എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.