കുവൈത്ത് സിറ്റി: വിസ ഏജൻറിെൻറ ചതിയിൽപെട്ട് കുവൈത്തിലെ സ്വദേശി വീട്ടിൽ ഗാർഹിക പീഡനത്തിനിരയായി ദുരിതത്തിലായ പാലക്കാട് സ്വദേശിനി ലത ചന്ദ്രൻ നാടണഞ്ഞു. പി.സി.എഫ് കുവൈത്ത് പ്രസിഡൻറ് റഹിം ആരിക്കാടി ഇടപെട്ടാണ് സ്വദേശി വീട്ടിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ എത്താനായത്. തുടർന്ന് നാട്ടിലയക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് പി.സി.എഫ് നേതാക്കളായ സലിം താനാളൂർ, ഹുമയൂൺ അറയ്ക്കൽ, സിറാജുദ്ദീൻ തൊട്ടാപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തുകയും ലത ചന്ദ്രന് കൈമാറുകയും ചെയ്തു. പി.സി.എഫ് ഭാരവാഹികൾ വിമാനത്താവളത്തിൽ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.