ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കഴിഞ്ഞവർക്ക്​ വിസ സ്​റ്റാറ്റസ്​ മാറ്റാൻ അവസരം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 2020 ജനുവരി ഒന്നിനോ അതിന്​ മു​േമ്പാ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാൻ അവസരം. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിൽ ഇത്തരക്കാർ ഇതിനായി താമസകാര്യ വകുപ്പിന്​ അപേക്ഷ നൽകാം. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ ഇതുസംബന്ധിച്ച്​ ഉത്തരവ്​ പുറത്തിറക്കി.

നേരത്തെ 2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പുതുക്കാൻ കഴിയില്ലെന്ന്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഉത്തരവുണ്ടായിരുന്നു. ഇത്തരക്കാർക്ക്​ രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ്​ പുതിയ ഉത്തരവിലൂടെ മാറുന്നത്​.

ഡിസംബറിൽ നൽകുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട്​ പിഴയടച്ചാലും വിസ സ്​റ്റാറ്റസ്​ മാറ്റാൻ കഴിയാത്ത സ്ഥിതി വരും. പിന്നീട്​ പിടിക്കപ്പെട്ടാൽ ഇവരെ നാടുകടത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള താമസകാര്യ വകുപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.