Posted On
date_range Updated On
date_range ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി
കുവൈത്ത് സിറ്റി: മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിച്ച് കുവൈത്ത്. കുവൈത്തിലെ ഇറാൻ എംബസിയിലെ രണ്ട് നയതന്ത്രജ്ഞരെ അനഭിമതരായി പ്രഖ്യാപിച്ച കുവൈത്ത്, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി.
ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കുവൈത്ത് ആവർത്തിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.