ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി പരിക്കേറ്റവരെ സന്ദർശിക്കുന്നു

കുവൈത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്കു ​കൊണ്ടുപോകും

കുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്ത് വിമാനത്താവളം ആക്രമണത്തിൽ കൊല്ലപ്പെട്ട മധ്യപ്ര​ദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാന്റെ മൃതദേഹം നാട്ടിലേക്കു ​കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരുമായി വിഷയത്തിൽ എകോപനം നടത്തിവരുന്നുണ്ട്.


ഇന്ത്യൻ പൗരന്റെ മൃതദേഹം സുക്ഷിക്കുന്ന കുവൈത്ത് സെൻട്രൽ മോർച്ചറി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൽ റഹിം അൽ അവാദിയുമായും അംബാസഡർ കൂടികാഴ്ച നടത്തി. വിഷയത്തിൽ ഉടനടി നൽകിയ പിന്തുണക്ക് അംബാസഡർ നന്ദി അറിയിച്ചു.

മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുകയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി ഏകോപനം നടത്തിവരുന്നതായും എംബസി അറിയിച്ചു.

വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെയും അംബാസഡർ സന്ദർശിച്ചു. പരിക്കേറ്റവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ അംബാസഡർ സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി. ആശുപത്രികളുമായും പരിക്കേറ്റവരുടെ കുടുംബങ്ങളുമായും എംബസി ബന്ധം നിലനിർത്തുന്നുണ്ട്.

Tags:    
News Summary - Body of Indian killed in Kuwait to be repatriated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.