കുവൈത്ത് സിറ്റി: ഗുരുതരമായ ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 15 സ്വകാര്യ ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. 1996ലെ ആരോഗ്യനിയമം ലംഘിച്ചതാണ് നടപടി സ്വീകരിക്കാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിശോധനയിൽ അനധികൃത മരുന്ന് വിതരണം ഉൾപ്പെടെയുള്ള ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഫാർമസികൾക്കെതിരെ അന്തിമ നടപടികൾ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഔഷധ പരസ്യങ്ങളിൽ അംഗീകൃത ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യവും രോഗി സുരക്ഷയും വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കുമെന്നും മന്ത്രാലയം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.